പാമ്പ്

മണിയന്‍ രണ്ട് വര്‍ഷം B.Sc. മാതെമാറ്റിക്സ് പഠിച്ചിട്ടാണ് എഞ്ചിനിയറിങ്ങിന് ചേര്‍ന്നത്. അതുകൊണ്ട് കോളേജില്‍ മതെമാറ്റിക്സ് ക്ലാസ്സ് നടക്കുമ്പോള്‍ തെല്ലഹങ്കാരത്തോടെയാണ് മണിയന്‍ ഇരിക്കാറ്. സഹപാഠികള്‍ക്ക് അപ്പോള്‍ മണിയനോട് ബഹുമാനവും കുറച്ച് അസൂയയും തോന്നും.

അങ്ങനെ ഒരു ദിവസം, കണക്ക് ടീച്ചര്‍ ഡിഫറന്‍ഷ്യല്‍ കാല്‍ക്കുലസ്സിലെ ഒരത്യുഗ്രന്‍ പ്രോബ്ലം അര മണിക്കൂറെടുത്ത് സോള്‍വ് ചെയ്തു. സോള്‍വ് ചെയ്തു കഴിഞ്ഞപോഴേക്കും ബോര്‍ഡില്‍ ഒരിഞ്ച് സ്ഥലം ബാക്കിയില്ല. ഉത്തരത്തിന്റെ അടിയില്‍ അടിവരയിട്ട് ടീച്ചര്‍ ക്ലാസ് നിര്‍ത്തി പോയി. തിരുവമ്പാടി വെടിക്കെട്ട് തൃശൂര്‍ റൌണ്ടില് നിന്ന് കണ്ട പോലെ കുട്ടികള്‍ കണ്ണും മിഴിച്ചിരുന്നു പോയി. ഒന്നും മനസ്സിലായില്ല. അപ്പോഴാണ്‌ കുറച്ച് പേര്‍ക്ക് ഒരൈഡിയ തോന്നിയത്. മണിയനോട് ചോദിക്കാം. അങ്ങനെ എല്ലാവരും കൂടി മണിയന്റെ അടുത്തത്തി. മണിയന്‍ ബോര്‍ഡില്‍ നോക്കി കുറച്ച് നേരം പുരികം ചുളിച്ചിരുന്നു. പിന്നെ ഒരു വിരലു കുണ്ട് തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു,

‘എല്ലാം മനസ്സിലായി. പക്ഷെ, ആ പാമ്പ് പോലെയിരിക്കുന്ന ചിന്‍ഹം എന്താണെന്ന് മനസ്സിലായില്ല.’



അത് ഇന്റഗ്രല്‍ സൈന്‍ ആയിരുന്നു!

0 അഭിപ്രായങ്ങള്‍: