ബെല്ലടി

വിയ്യൂര്‍ പവര്‍ ഹൌസില്‍ നിന്ന് തൃശ്ശൂര്‍ ടൌണിലേക്ക് ബസ്‌ കയറിയ ഒരു കോളേജ്‌ വിദ്വാന്‍ കണ്ടക്ടറോടു സ്വകാര്യത്തില്‍ പറഞ്ഞു, 'ചേട്ടാ, പെരിങ്ങാവ് ബെവെറേജസ് കോര്‍പറേഷന്റ്റെ മുന്‍പില്‍ ഒന്നു നിര്‍ത്തണം.'
കണ്ടക്ടര്‍: ‘ഗഡ്യേ, ഇത് ലിമിറ്റഡ് സ്റ്റോപ്പാ. അവിടേം ഇവിടേം ന്നും നിര്‍ത്തില്ല്യ.’
‘പ്ലീസ് ചേട്ടാ, ഒന്നു സ്പീട് കുറച്ചാ മതി. ഞാന്‍ ചാടിയിറങ്ങിക്കോളാം’
‘വണ്ടിയോടിക്കണത് ഞാനല്ലല്ലോ?’
‘പ്ലീസ് ചേട്ടാ, ഒന്നു ബെല്ല് അടിച്ചാ മതി.’
‘എന്തൂട്ടാ ഈ പറേണേ? ബെല്ലടിച്ചാ ട്രൈവറ് വണ്ടി നിര്‍ത്തും.’
‘പ്ലീസ് ചേട്ടാ, ട്രൈവറ് കേക്കണ്ട, പതുക്കെ അടിച്ചാ മതി.’

0 Comments: